പുണ്യസ്ഥലങ്ങളെയും തീർഥാടകരെയും ലക്ഷ്യമിടുന്നത് വലിയ കുറ്റകൃത്യം: ഗ്രാന്റ് മുഫ്തി
text_fieldsസൗദി ഗ്രാന്റ് മുഫ്തി ഡോ. സ്വാലിഹ് അൽ ഫൗസാൻ
റിയാദ്: ഹൂതികൾ സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതും മസ്ജിദുൽ ഹറാമിലേക്കും മസ്ജിദുന്നബവിയിലേക്കും വരുന്ന തീർഥാടകർ ഉൾപ്പെടെയുള്ള നിരപരാധികളായ ആളുകളുടെ ജീവനെടുക്കുന്നതും ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന് സൗദി ഗ്രാന്റ് മുഫ്തിയും പണ്ഡിതസഭ അധ്യക്ഷനുമായ ശൈഖ് ഡോ. സ്വാലിഹ് അൽ ഫൗസാൻ പറഞ്ഞു. ഇക്കാര്യം വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും വ്യക്തമാക്കി തന്നിട്ടുണ്ട്.
ചരിത്രത്തിലുടനീളം പുണ്യസ്ഥലങ്ങളെയും ദൈവത്തിന്റെ പരിശുദ്ധ ഭവനത്തെ ലക്ഷ്യമാക്കി വരുന്ന തീർഥാടകരെയും ആക്രമിച്ച കുറ്റവാളി സംഘത്തിന്റെ വഴി തിരഞ്ഞെടുത്ത ആർക്കും നാശവും ദാരുണമായ അന്ത്യവുമല്ലാതെ ഉണ്ടായിട്ടില്ലെന്നും അൽഫൗസാൻ പറഞ്ഞു. യമനിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുക അടിയന്തിരമായ ബാധ്യതയാണെന്ന് സൗദി മുഫ്തി നേരത്തെ പറഞ്ഞിരുന്നു.

