സൗദി പ്രതിരോധമന്ത്രി-യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച
text_fieldsസൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി. വാഷിങ്ടൺ ഡി.സിയിലെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തുവെച്ചാണ് കൂടിക്കാഴ്ച നടന്നത്.
ചരിത്രപരമായ സൗദി-അമേരിക്കൻ ബന്ധങ്ങളും അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും കൈവരിക്കുന്നതിന് പൊതുവെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുള്ള രണ്ട് രാജ്യങ്ങളുടെ കാഴ്ചപ്പാടും അവലോകനം ചെയ്തു. കൂടാതെ പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും അവ സംബന്ധിച്ച് നടത്തിയ ശ്രമങ്ങളും ചർച്ച ചെയ്തു.

