സൗദി ആലപ്പി സ്പോർട്സ് അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsദമ്മാം: സൗദി ആലപ്പി സ്പോര്‍ട്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ആലപ്പി പ്രീമിയര്‍ ലീഗ് സീസണ് 7 ന് മുന്നോടിയായി 'സാസ സൗഹൃദ സംഗമം'സംഘടിപ്പിച്ചു. ദമ്മാം തറവാട് റസ്റ്റോറന്റിൽ നടന്ന സംഗമത്തില്‍ സംഘടനയുടെ മുന്‍ ഭാരവാഹികള്‍, പ്രീമിയര്‍ ലീഗ് സംഘാടകര്‍, വിവിധ സംഘടനാ നേതാക്കള്‍, പൗരപ്രമുഖര്‍ തുടങ്ങിവര്‍ പങ്കെടുത്തു. ദമ്മാമിലെ മാധ്യമ പ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായ സാജിദ് ആറാട്ടുപുഴ പരിപാടി ഉദ്ഘാടനം ചെയ്തു. വിമോദ് മോഹനന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുരേഷ് റാവുത്തര്‍, നൗഷാദ് ആലപ്പുഴ, നിറാസ് യൂസുഫ്, ഷിബു ഷരീഫ്, അവിനാശ്, നവാസ് ജലീല്‍, സജീര്‍, റിയാസ് ഷാഫി, റെജി അബൂബക്കര്‍ എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിച്ചു. സിദ്ദിഖ് കായംകുളം നേതൃത്വം നല്കിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി. സുധീര്‍ നസിമുദ്ദീന് സ്വാഗതവും ടി.എം സിയാദ് നന്ദിയും പറഞ്ഞു. 2026 നവംബര്‍ 12,13 തീയതികളില്‍ ദമ്മാം ഗൂഖ ഗ്രൗണ്ടിൽ വെച്ചാണ് ആലപ്പി പ്രീമിയര്‍ ലീഗ് സീസണ് 7 നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

