Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ സൗദി അഗ്രികൾച്ചർ എക്സ്പോ 2026 ന് പ്രൗഢമായ തുടക്കം

text_fields
bookmark_border
റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ഒക്ടോബർ 22 വരെ പ്രദർശനം തുടരും
റിയാദിൽ സൗദി അഗ്രികൾച്ചർ എക്സ്പോ 2026 ന് പ്രൗഢമായ തുടക്കം
cancel
camera_alt

റിയാദിൽ തുടക്കം കുറിച്ച അഗ്രികൾച്ചർ എക്സ്പോ 2026 ലെ ദൃശ്യങ്ങൾ 

റിയാദ്: സൗദി അറേബ്യയുടെ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പരിചയപ്പെടുത്തുന്ന 43-ാമത് സൗദി അഗ്രികൾച്ചർ എക്സ്പോ 2026 റിയാദിൽ ആരംഭിച്ചു. ഒക്ടോബർ 19 മുതൽ 22 വരെ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് പ്രദർശനം നടക്കുന്നത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽ ഫദ്‌ലി പ്രദർശനം ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര ഭാവിക്കായി സമഗ്ര കാർഷിക സംവിധാനം’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എക്സ്പോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, നിക്ഷേപകർ, കാർഷിക മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു.

കാർഷിക ഉൽപ്പാദനം വർധിപ്പിക്കുക, ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ജൈവകൃഷി, മൃഗസംരക്ഷണം, കോഴിവളർത്തൽ, മത്സ്യകൃഷി, ഭക്ഷ്യസംസ്കരണം, പാക്കേജിങ്, കാർഷിക സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങളും പരിഹാരങ്ങളും ഇവിടെ അവതരിപ്പിക്കുന്നു. പ്രദർശനത്തോടനുബന്ധിച്ച് നടക്കുന്ന സൗദി അന്താരാഷ്ട്ര കാർഷിക ഭാവി സമ്മേളനത്തിൽ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ, കാലാവസ്ഥാ വ്യതിയാനം, ജലപരിപാലനം, ജൈവസാങ്കേതികവിദ്യ, കാർഷിക നിക്ഷേപം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ചർച്ച നടത്തും. സൗദിയുടെ വിഷൻ 2030 ലക്ഷ്യങ്ങൾക്കനുസൃതമായി കാർഷിക മേഖലയുടെ വളർച്ചയും നിക്ഷേപ സാധ്യതകളും ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയായി എക്സ്പോ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Agriculture Expo 2026 Begins in Riyadh
Next Story