Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.സി 'തർതീൽ-22' മത്സരങ്ങൾ നാളെ

text_fields
bookmark_border
ആർ.എസ്.സി തർതീൽ-22 മത്സരങ്ങൾ നാളെ
cancel
Listen to this Article

അൽഅഹ്സ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റമദാനിൽ സംഘടിപ്പിച്ച 'തർതീൽ-22'ന്റെ സമാപനം വെള്ളിയാഴ്ച അൽഅഹ്സയിൽ നടക്കും.

യൂനിറ്റ്, സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക്‌‌ ശേഷമാണ് സൗദി ഈസ്റ്റിലെ ഖുർആൻ പ്രതിഭകൾ ദേശീയതല മത്സരങ്ങളിൽ മാറ്റുരക്കുന്നത്.

ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ദ് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നിവയാണ്‌ പ്രധാന മത്സരയിനങ്ങൾ. കൂടാതെ ഖുർആൻ പ്രഭാഷണങ്ങൾ എന്നിവയും മത്സരത്തോടനുബന്ധിച്ച്‌ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSC 'Tarteel-22' matches tomorrow
Next Story