റോയൽ റേസേർസ് ചാമ്പ്യൻസ് ട്രോഫി സീസൺ-3: ഗൂഖാ ജേതാക്കൾ
text_fieldsറോയൽ റേസേർസ് ചാമ്പ്യൻസ് ട്രോഫി സീസൺ-3 ജേതാക്കൾ ഗൂഖാ ക്ലബ് ട്രോഫിയുമായി
ദമ്മാം: റോയൽ റേസേർസ് ക്രിക്കറ്റ് ക്ലബ്ബിന്റെ 17ാമത് വാർഷികത്തോട് അനുബന്ധിച്ച് ദമ്മാം ഗൂഖാ ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടന്ന റോയൽ റേസേർസ് സീസൺ-3 ക്രിക്കറ്റ് ടൂർണമെൻറിൽ തുടർച്ചയായ രണ്ടാം തവണയും ഗൂഖാ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. കിഴക്കൻ പ്രവിശ്യയിലെ 16 പ്രമുഖ ക്രിക്കറ്റ് ടീമുകൾ പങ്കെടുത്ത ടൂർണമെൻറിെൻറ ഫൈനലിൽ ആർ.സി.സിയെയാണ് തോൽപിച്ചത്. ടൂർണമെൻറിലെ മികച്ച താരമായി ഗൂഖയുടെ ആഷിഫിനെയും മികച്ച ബാറ്ററായി ഗൂഖയുടെ തന്നെ ഫൈസലിനെയും മികച്ച ബൗളർ ആയി ആർ.സി.സിയുടെ ബിനോയിയെയും തെരഞ്ഞെടുത്തു.
ഫൈനലിലെ താരമായി ഗൂഖയുടെ അബ്ദുല്ല, മികച്ച വിക്കറ്റ് കീപ്പറായി ആർ.സി.സിയുടെ നൗഷാദ് എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച ക്യാച്ചിനുള്ള പുരസ്കാരം ബ്ലാക്ക് ക്യാപ്സിലെ പ്രശാന്തിനാണ്. ടൂർണമെൻറിലെ വിജയികൾക്ക് നജീം ബഷീർ, സുരേഷ് റാവുത്തർ, സലിം ഷാഹുദ്ദീൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ടൂർണമെൻറിന് റേസേർസ് ക്ലബ് ഭാരവാഹികളായ അനുപ്രസാദ്, ശ്രീജിത്ത്, ഉനൈസ്, ആഷിഫ്, മുഹമ്മദ് റാഫി, ഷൈജു, സജീഷ്, അൻവർ, സിബിൻ, ഷഹനാദ്, ദിനു ഡാനിയൽ, ഷെബിൻ, സബീർ, നാസി, ഷാനി, ഫൈസൽ, ഷഹ്സാബ്, സൈഫു, റെഫി എന്നിവർ നേതൃത്വം നൽകി.

