Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോള ജലപ്രതിസന്ധിക്ക് പരിഹാരം തേടി റിയാദിൽ ജല നിയന്ത്രണ സംഗമം സംഘടിപ്പിക്കുന്നു

text_fields
bookmark_border
'വാട്ടർ റെഗുലേഷൻ എക്‌സ്‌ചേഞ്ച്' എന്നതാണ് സമ്മേളന പ്രമേയം
ആഗോള ജലപ്രതിസന്ധിക്ക് പരിഹാരം തേടി റിയാദിൽ ജല നിയന്ത്രണ സംഗമം സംഘടിപ്പിക്കുന്നു
cancel

റിയാദ്: സൗദി ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ജല നിയന്ത്രണ സംഗമം 2027 ജനുവരി 24 മുതൽ റിയാദിൽ നടക്കും. ജലമേഖലയിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭാവി രൂപപ്പെടുത്തുന്നതിനും ഈ രംഗത്തെ ആഗോള അനുഭവങ്ങളും മികച്ച മാതൃകകളും പങ്കുവെക്കുന്നതിനുമായാണ് ഈ ഉന്നതതല സംഗമം വേദിയൊരുക്കുന്നത്.

നാല് പ്രമുഖ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ, ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ചിലധികം വിദഗ്‌ധ ഏജൻസികൾ, വിവിധ രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികൾ, നയരൂപീകരണ വിദഗ്ധർ, ശാസ്ത്രജ്ഞർ എന്നിവർ ഈ സമ്മേളനത്തിൽ ഭാഗമാകും. ജലമേഖലയിലെ ഭരണപരമായ മാറ്റങ്ങൾ, വിവിധ ഭൂഖണ്ഡങ്ങളിലെ സേവന വിതരണ മാതൃകകൾ, യൂറോപ്പിലെയും പസഫിക് മേഖലയിലെയും പ്രവർത്തന നിരീക്ഷണ രീതികൾ, ഗൾഫ് രാജ്യങ്ങളിലെ നിയന്ത്രണ സമീപനങ്ങൾ എന്നിവ ചർച്ച ചെയ്യുന്ന ആറ് പ്രധാന സെഷനുകൾ ഈ ഫോറത്തിലുണ്ടാകും.

പ്രധാന പരിപാടിക്ക് മുന്നോടിയായി, വിവിധ രാജ്യങ്ങളിലെ ഭരണപരമായ അനുഭവങ്ങളും ശൈലികളും പരിചയപ്പെടുത്തുന്നതിനായി ജനുവരി 23-ന് പ്രത്യേക അന്താരാഷ്ട്ര ശിൽപ്പശാലകൾ സംഘടിപ്പിക്കും. ജലമേഖല നേരിടുന്ന വെല്ലുവിളികളെയും അവക്കുള്ള പരിഹാരങ്ങളെയും കുറിച്ച് ആഴത്തിൽ പരിശോധിക്കാനും പങ്കെടുക്കുന്ന സ്ഥാപനങ്ങൾ തമ്മിൽ അറിവും വൈദഗ്ധ്യവും കൈമാറാനും ഈ ശിൽപ്പശാലകൾ അവസരമൊരുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Water Regulation Conference
Next Story