Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഹീമി​െൻറ മോചനം വേഗത്തിലാക്കാൻ നിയമ സാധ്യതകൾ തേടും -റിയാദ്​ സഹായ സമിതി

text_fields
bookmark_border
റഹീമി​െൻറ മോചനം വേഗത്തിലാക്കാൻ നിയമ സാധ്യതകൾ തേടും -റിയാദ്​ സഹായ സമിതി
cancel
camera_alt

റിയാദ്​ സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുൽ റഹീമി​െൻറ മോചനം വേഗത്തിലാക്കാൻ നിയമപരമായ സാധ്യതകൾ പരമാവധി തേടു​െമന്ന്​ റിയാദ് സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20 വർഷത്തെ തടവുശിക്ഷ വിധിച്ചുകൊണ്ട്​ തിങ്കളാഴ്​ച​ റിയാദ്​ ക്രിമിനൽ കോടതിയുടെ ഉത്തരവുണ്ടായ പശ്ചാത്തലത്തിൽ കേസി​െൻറ അതുവരെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുച്ചേർത്ത വാർത്താസമ്മേളനത്തിലാണ്​ സമിതി ഭാരവാഹികൾ ഇക്കാര്യം പറഞ്ഞത്.

റഹീമി​െൻറ അഭിപ്രായം അറിഞ്ഞതിനുശേഷം അഭിഭാഷകരുമായി സംസാരിച്ച്​ അപ്പീൽ സാധ്യതകൾ പരിശോധിക്കും. അറസ്​റ്റ്​ രേഖപ്പെടുത്തിയ 2006 ഡിസംബർ 24 മുതൽ 20 വർഷം പൂർത്തിയാകുന്നതുവരെയുള്ള കാലത്തേക്കുള്ള തടവുശിക്ഷയാണ്​ കോടതി വിധിച്ചിട്ടുള്ളത്. ഇതനുസരിച്ച് 2026 ഡിസംബർ മാസത്തിലായിരിക്കും മോചനത്തിന്​ സാധ്യത. ഹിജ്റ വർഷം അനുസരിച്ചാണെങ്കിൽ 1447 ദുൽഹജ്ജ്​ മാസത്തിൽ (2026 മെയ്) 20 വർഷം പൂർത്തിയാവേണ്ടതാണ്​. എന്നാൽ ഏത്​ കലണ്ടർ അനുസരിച്ചായിരിക്കും തുടർ നടപടി എന്ന്​ അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട്​ തന്നെ തടവുശിക്ഷ തീരുന്ന കൃത്യ തീയതി ഇപ്പോൾ പറയാനാവില്ല.

ശിക്ഷയിൽ ഇളവ് ലഭിച്ച് മോചനം വേഗത്തിലാക്കാൻ നിയമപരമായി എന്തെല്ലാം സാധ്യതകൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് നിയമോപദേശം തേടി സാധ്യമായ ശ്രമങ്ങളുമായി സഹായസമിതി മുന്നോട്ട്​ പോകും. ഉത്തരവിറങ്ങി 30 ദിവസമാണ്​ പ്രതിഭാഗത്തിനോ പബ്ലിക് പ്രോസിക്യൂഷനോ അപ്പീൽ പോകാനുള്ള കാലയളവ്​. പ്രാഥമിക വിധിയാണ് ഇപ്പോൾ കോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മേൽക്കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മേൽ കോടതി ശരിവെച്ചാൽ പകർപ്പ് ഗവർണറേറ്റ് ഉൾപ്പടെയുള്ള ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നീങ്ങും. പിന്നീടായിരിക്കും മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുക.

തടവുകാർക്ക് പലതരം ആനുകൂല്യങ്ങളും പൊതുമാപ്പും സർക്കാർ നൽകാറുണ്ട്. ശിക്ഷ കാലാവധി അവസാനിക്കും മുമ്പ് അങ്ങനെ എന്തെങ്കിലും സാധ്യതയുണ്ടായാൽ അത് ഉപയോഗപ്പെടുത്താനുള്ള ശ്രമം സഹായ സമിതിയും അഭിഭാഷകരും അറിയിച്ചു. ചെയ്​ത കുറ്റം മറച്ചുവെച്ചതിനുള്ള പബ്ലിക്​ റൈറ്റ്​സ്​ പ്രകാരമുള്ള ശിക്ഷയാണ്​​ 20 വർഷത്തെ തടവ്​ എന്നാണ്​ പ്രാഥമിക വിധിയുടെ പകർപ്പിലെ വിശദാംശങ്ങളിൽനിന്ന്​ മനസിലാകുന്നതെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്​ദുല്ല വല്ലാഞ്ചിറ, സിദ്ധിഖ് തുവ്വൂർ, ട്രഷറർ സെബിൻ ഇഖ്ബാൽ, മുനീബ് പാഴൂർ, കുഞ്ഞോയി കോടാമ്പപ്പുഴ, നൗഫൽ പാലക്കാടൻ, സുരേന്ദ്രൻ കൂട്ടായി, സുധീർ കുമ്മിൾ, നവാസ് വെള്ളിമാട് കുന്ന്, ഷൗക്കത്ത് ഫറോക് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Riyadh Support Committee to explore legal options to expedite Rahim's release
Next Story