റിയാദ് ക്രിക്കറ്റ് ബാഷ് ജഴ്സിയും ട്രോഫിയും ലോഞ്ച് ചെയ്തു
text_fieldsറിയാദ് ക്രിക്കറ്റ് ബാഷ് ജഴ്സി, ട്രോഫി അനാച്ഛാദന പരിപാടിയിൽനിന്ന്
റിയാദ്: റിയാദ് ക്രിക്കറ്റ് ബാഷിന്റെ ജഴ്സിയും ട്രോഫിയും അനാച്ഛാദനം ചെയ്തു. അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്മോണ്ട് എക്സിക്യൂട്ടിവുകളും മറ്റു അതിഥികളും ചേർന്നാണ് ജഴ്സിയും ട്രോഫിയും ലോഞ്ച് ചെയ്തത്.
ഏഴ് ടീം പ്രതിനിധികളും സ്പോൺസർമാരും ക്രിക്കറ്റ് പ്രേമികളും ചടങ്ങിൽ പങ്കെടുത്തു. റിയാദിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദീർഘകാല രാത്രി ക്രിക്കറ്റ് ലീഗായിരിക്കും റിയാദ് ക്രിക്കറ്റ് ബാഷ് എന്നും മത്സരങ്ങളുടെ ആവേശത്തോടൊപ്പം സൗഹൃദവും ഐക്യവും ആഘോഷിക്കുന്ന വേദിയാകും ഇതെന്ന് സംഘാടകർ പറഞ്ഞു.
കളിക്കാർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ മികച്ച അവസരം ഒരുക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിലെ യുവാക്കളെ പോസിറ്റിവ് രീതിയിൽ ഒന്നിച്ച് കൊണ്ടുവരുമെന്ന് സ്പോൺസർമാരും അഭിപ്രായപ്പെട്ടു.

