ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കാനുള്ള കാലാവധി നീട്ടി
text_fieldsജിദ്ദ: ഉപേക്ഷിക്കപ്പെട്ടതോ കേടായതോ ആയ വാഹനങ്ങൾ രേഖകളിൽനിന്ന് നീക്കംചെയ്യുന്നിനുള്ള കാലാവധി ഒരു വർഷത്തേക്കു നീട്ടി. സൗദി ട്രാഫിക് വകുപ്പ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് മുതൽ ഒരു വർഷത്തേക്കാണ് ഉപേക്ഷിക്കപ്പെട്ടതോ കേടായതോ ആയ വാഹനങ്ങൾ രേഖകളിൽനിന്ന് നീക്കംചെയ്യുന്നതിന് അനുവദിച്ചിട്ടുള്ള തിരുത്തൽ സമയപരിധി നീട്ടിയിരിക്കുന്നതെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഉപേക്ഷിക്കപ്പെട്ടതോ കേടായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ രേഖകളിൽനിന്ന് അത്തരം വാഹനങ്ങൾ നീക്കംചെയ്യാൻ നൽകിയ തിരുത്തൽ കാലയളവ് ഒരു വർഷത്തേക്ക് നീട്ടിനൽകുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്നാണിതെന്നും സൗദി ട്രാഫിക് പറഞ്ഞു.

