അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsബുറൈദ കെ.എം.സി.സി സംഘടിപ്പിച്ച മുസ്തഫ മടക്കൽ അനുസ്മരണ പരിപാടി
ബുറൈദ: കെ.എം.സി.സി ബുറൈദ സുൽത്താന ഏരിയകമ്മിറ്റി പ്രസിഡൻറ് തൃശ്ശൂർ പാലപ്പിള്ളി പുലികണ്ണി സ്വദേശി മുസ്തഫ മടക്കലിന്റെ വിയോഗത്തിൽ ബുറൈദ സെൻട്രൽ കമ്മിറ്റി അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ലത്തീഫ് തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഫൈസൽ ആലത്തൂർ അധ്യക്ഷത വഹിച്ചു. അലിമോൻ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് മുസ്ലിയാർ പന്തിപൊയിൽ പ്രാർഥനക്ക് നേതൃത്വം നൽകി. നവാസ് പള്ളിമുക്ക്, റഫീഖ് ചെങ്ങളായി, നൗഫൽ പാലേരി, ലത്തീഫ് പള്ളിയാലിൽ, കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ഗഫൂർ മാസ്റ്റർ, ബഷീർ തട്ടഞ്ചേരി, ഇഖ്ബാൽ പാറക്കാടൻ, ശരീഫ് തലയാട്, എം.സി. മുസ്തഫ, അയ്യൂബ് മുക്കം, തോപ്പിൽ അൻസാർ എന്നിവർ സംസാരിച്ചു. ബഷീർ വെള്ളില സ്വാഗതവും ബഷീർ ബാജി നന്ദിയും പറഞ്ഞു, അഷ്റഫ് ഇരിട്ടി ഖിറാഅത്ത് നടത്തി.

