ഇസ്മാഈൽ എരുമേലിയെ അനുസ്മരിക്കുന്നു
text_fieldsജിദ്ദ: കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്മാഈൽ എരുമേലി അനുസ്മരണം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് അബീർ കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുക.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി നേതാക്കൾക്ക് പുറമേ സൗദി നാഷനൽ കമ്മിറ്റിയുടേയും ജില്ല കമ്മിറ്റികളുടേയും നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സൗത്ത് സോൺ ചെയർമാൻ നസീർ വാവക്കുഞ്ഞ്, പ്രസിഡൻറ് അനസ് പെരുമ്പാവൂർ, നൗഷാദ് പാനൂർ, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം, ഉനൈസ് തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, റഷീദ് ചാമക്കാടൻ എന്നിവർ അറിയിച്ചു.

