ടി. സിദ്ദീഖ് എം.എൽ.എക്ക് ഐ.ഒ.സി സ്വീകരണം
text_fieldsടി. സിദ്ദീഖ് എം.എൽ.എക്ക് ഐ.ഒ.സി നേതാക്കൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: ഹ്രസ്വ സന്ദർശനത്തിനായി മക്കയിലെത്തിയ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംങ് പ്രസിഡന്റും കല്പറ്റ എം.എൽ.എയുമായ ടി. സിദ്ദീഖിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഐ.ഒ.സി സീനിയർ നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, മക്ക സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മണ്ണിൽ കായംകുളം, നൗഷാദ് തൊടുപുഴ, റഫീഖ് വരന്തരപ്പിള്ളി, നഹാസ് കുന്നിക്കോട് തുടങ്ങിയവരാണ് എം.എൽ.എയെ സ്വീകരിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.

