പി.ടി. തോമസ് അനുസ്മരണം
text_fieldsഒ.ഐ.സി.സി ഇടുക്കി ജില്ല കമ്മിറ്റി പി.ടി. തോമസ് അനുസ്മരണം സലീം കളക്കര ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തൃക്കാക്കര എം.എൽ.എയും കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമായിരുന്ന പി.ടി. തോമസിന്റെ ചരമവാർഷികത്തിൽ റിയാദ് ഒ.ഐ.സി.സി ഇടുക്കി ജില്ല കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ല ഭാരവാഹി ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം കളക്കര യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത നേതാവായിരുന്നു പി.ടി. തോമസ് എന്നും പരിസ്ഥിതിവിഷയങ്ങളിലും സ്ത്രീസുരക്ഷ വിഷയങ്ങളിലും വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം കോൺഗ്രസിന് മാത്രമല്ല, കേരള സമൂഹത്തിനുതന്നെ നികത്താൻ കഴിയാത്ത നഷ്ടമാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഗ്ലോബൽ കമ്മിറ്റി നേതാവ് ശിഹാബ് കൊട്ടുകാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, യഹിയ കൊടുങ്ങല്ലൂർ, ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, സുഗതൻ നൂറനാട്, സുരേഷ് ശങ്കർ, മജീദ് കണ്ണൂർ, ജില്ല കമ്മിറ്റി ഭാരവാഹികളായ അജയൻ ചെങ്ങന്നൂർ, അബ്ദുൽ കരീം കൊടുവള്ളി, സക്കീർ ദാനത്ത്, വിനീഷ് ഒതായി, വിജയൻ നെയ്യാറ്റിൻകര, നാസർ കല്ലറ തുടങ്ങിയവർ സംസാരിച്ചു. ഇടുക്കി ജില്ല കമ്മിറ്റി ഭാരവാഹികളായ നിഷാദ് ഈസ സ്വാഗതവും ഷാനവാസ് വെംബ്ളി നന്ദിയും പറഞ്ഞു.

