'സിജി' ജിദ്ദ ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsസിജി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ലീഡർഷിപ് പരിപാടിയിൽ എം.എം. ഇർഷാദ് സംസാരിക്കുന്നു
ജിദ്ദ: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് കീഴിൽ ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാം (സി.എൽ.പി) സെഷൻ 53 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ചെയർമാൻ അബ്ദുൽ അസീൽ തങ്കയത്തിൽ ഉദ്ഘാടനം ചെയ്തു. 'ലീഡർഷിപ്; റോൾ ഓർ റെസ്പോൺസിബിലിറ്റി' എന്ന വിഷയത്തിൽ എം.എം. ഇർഷാദ് നേതൃപരിശീലന പരിപാടി അവതരിപ്പിച്ചു. പഠന വിഭാഗത്തിൽ തയാറാക്കിയ പ്രസംഗങ്ങളിൽ അലി കരിപ്പൂർ, ഹൈദർ കോട്ടയിൽ, ഫൈസൽ കൂരിമണ്ണിൽ എന്നിവർ യഥാക്രമം 'കൊറോണയും ഞാനും', 'സാധ്യതകളും വെല്ലുവിളികളും', 'ഓർമശക്തി വർധിപ്പിക്കാൻ' എന്നീ വിഷയങ്ങളിൽ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി, റഷീദ് അമീർ, ലത്തീഫ് ഇരുമ്പുഴി എന്നിവർ നിരൂപണം നടത്തി. ടേബ്ൾ ടോക്കിൽ വേങ്ങര നാസർ, ആഷിഖ് മഞ്ചേരി, സജീർ എന്നിവർ സംസാരിച്ചു. സമീർ കുന്നൻ പരിപാടി നിയന്ത്രിച്ചു. കെ.എം. ഹനീഫ് പുസ്തക പരിചയം നിർവഹിച്ചു. കെ.ടി. അബൂബക്കർ പരിപാടികൾ പൊതു അവലോകനം ചെയ്തു.
നൗഷാദ് മൂസ, സാജിദ് മരുതോര എന്നിവർ വിവിധ ചാപ്റ്ററുകളിൽ നിന്നും നിരീക്ഷകരായി പങ്കെടുത്തു. 'ഉൾക്കൊള്ളലിെൻറ സാമൂഹിക ശാസ്ത്രം' എന്ന തലക്കെട്ടിൽ നടന്ന യോഗത്തിൽ മുഹമ്മദ് കുട്ടി അവതാരകനായിരുന്നു. അഹമ്മദ് കോയ ആമുഖ സന്ദേശം നൽകി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ഫവാസ് നന്ദിയും പറഞ്ഞു. എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ 4.30 വരെ സി.എൽ.പി സെഷനുകൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

