കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു
text_fieldsകരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ ബിരിയാണി ചലഞ്ചിന്റെ വിതരണോദ്ഘാടനം ഉസ്മാൻ കുണ്ടുകാവിലിന് നൽകി ശിഹാബ് കരുവാരകുണ്ട് നിർവഹിച്ചപ്പോൾ
ജിദ്ദ: ജനുവരി 15 ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റർ (കെ.പി.ജെ.സി), പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. മുൻകൂട്ടി ഓർഡർ സ്വീകരിച്ച് ചിക്കൻ ബിരിയാണി തയ്യാറാക്കി ആവശ്യക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിച്ചു നൽകാൻ സജ്ജരായ പാലിയേറ്റിവ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. ചലഞ്ചിന്റെ വിതരണോദ്ഘാടനം ഉസ്മാൻ കുണ്ടുകാവിലിന് നൽകി ശിഹാബ് കരുവാരകുണ്ട് നിർവഹിച്ചു.
ആക്ടിങ് പ്രസിഡൻറ് ജാഫർ ഇപ്പുട്ടി, ജനറൽ സെക്രട്ടറി കുഞ്ഞാപ്പു പുൽവെട്ട, ട്രഷറർ ഷംസുദ്ദീൻ ഇല്ലികുത്ത്, ഭാരവാഹികളായ എം.പി.എ ലത്തീഫ്, മുഹമ്മദലി നമ്പ്യൻ, അലി പരുത്തിക്കുന്നൻ പുന്നക്കാട്, സി.ടി ഹാഫിദ്, ജാഫർ പുളിയക്കുത്ത്, ഗഫാർ മാട്ടുമ്മൽ, വി.പി. നൗഫൽ, യൂനുസ് കൊറ്റങ്കോടൻ, ജംഷീർ കുട്ടത്തി, വി.പി സമീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കെ.വി നൗഷാദ് തരിശ്, സിറാജ് വീട്ടിച്ചോല, എം.ടി ഗഫൂർ ചെറുകോട്, പി.എസ് ഫൈസൽ, ഒ.പി. അഷ്റഫ്, കെ.കെ. സൈനുദ്ദീൻ, ഫിറോസ് മണ്ണിൽ നിലമ്പൂർ, ഉമ്മർ കുണ്ടുകാവിൽ, നൗഷാദ് ഇരിങ്ങാട്ടിരി, നൗഷാദ് പരുത്തിക്കുന്നൻ, അഷ്റഫ് റയാൻ തരിശ്, മൻസൂർ മമ്പാടൻ, സമീർ പാന്ത്ര, ഉസ്മാൻ മഞ്ഞൾപ്പാറ, ലുഖ്മാൻ കേരള, നാണി ചന്തക്കുന്നൻ, ജംഷീർ കൊച്ചൻ, മുസ്തഫ പെരിന്തൽമണ്ണ, നിസാം പാറമ്മൽ, ബൈജു കൽകുണ്ട്, സുബൈർ തരിശ്, എൻ.കെ മുജീബ്, ഷുക്കൂർ, ഉമ്മർ ചേരിയോടൻ, സാജിദ് ആലക്കൽ, നാണി കൊടക്കുന്നൻ, അലവി കുട്ടത്തി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

