ഉമ്മൻ ചാണ്ടി അനുസ്മരണവും ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണവും
text_fieldsഒ.ഐ.സി.സി നജ്റാൻ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പോളി സി. റാഫേൽ സംസാരിക്കുന്നു
നജ്റാൻ: ഒ.ഐ.സി.സി നജ്റാൻ ഉമ്മൻ ചാണ്ടി അനുസ്മരണവും അംഗത്വകാർഡ് വിതരണവും നടത്തി. ഐ.സി.സി നജ്റാൻ ഏരിയ പ്രസിഡന്റ് ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു. പോളി സി. റാഫേൽ, തുളസീധരൻ, ഷാക്കിർ എന്നിവർ സംസാരിച്ചു.
പ്രവാസികൾക്കിടയിൽ ഇത്രയേറെ പ്രിയപ്പെട്ട ഒരു നേതാവുണ്ടായിട്ടില്ലെന്നും ഒട്ടേറെ പ്രവാസികളെ തൂക്കുകയറിൽ നിന്നും ജീവൻ രക്ഷിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്ന സാധാരണക്കാരുടെ ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അനുസ്മരണയോഗത്തിനുശേഷം ഒ.ഐ.സി.സി അംഗത്വ കാർഡ് വിതരണം നടത്തി. ഒ.ഐ.സി.സി രക്ഷാധികാരി റഷീദിനു ഏരിയ പ്രസിഡന്റ് ജസ്റ്റിൻ രാജ് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.

