ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റായി ഫിറോസ് ചെറുകോട് ചുമതലയേറ്റു
text_fieldsജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രസിഡണ്ടായി കെ.പി.സി.സി നിയമിച്ച ഫിറോസ് ചെറുകോട് ചുമതലയേറ്റു.
കെ.പി.സി.സി നേതൃത്വത്തിന്റെയും ഒ.ഐ.സി.സി നേതൃത്വത്തിന്റെയും മാർഗനിർദ്ദേശങ്ങൾ പാലിച്ച് ഐക്യത്തോടെയും കെട്ടുറപ്പോടെയുമുള്ള പ്രവർത്തനങ്ങളിലൂടെ ജില്ല കമ്മിറ്റി മുന്നോട്ട് പോകുമെന്ന് ചുമതലയേറ്റ ഫിറോസ് പറഞ്ഞു. പ്രവാസിക്ഷേമത്തിനു ഊന്നൽ നൽകി ജീവകാരുണ്യ കലാകായിക മേഖലകളിൽ കൂട്ടായ പ്രവർത്തനങ്ങൾക്ക് ജില്ല കമ്മിറ്റി നേതൃത്വം നല്കുമെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ ചുമതലയേൽക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ മുഖ്യപ്രഭാഷണം നടത്തി. സീനിയർ ഒ.ഐ.സി.സി നേതാവ് സി.സി ഷംസു ഹാജി, റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ആസാദ് പോരുർ, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, അഹമ്മദ് ഷാനി, മുസ്തഫ ചേളാരി, കുഞാൻ പൂക്കാട്ടിൽ, സി.ടി.പി ഇസ്മായിൽ, റഹീം മേക്കമണ്ണിൽ എന്നിവരും ഷിബു കാളികാവ്, ഷാനുജ് വാഴക്കാട്, ഡോ അഷ്റഫ് ഇരുമ്പുഴി തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എം.ടി ഗഫൂർ, നൗഫൽ വണ്ടൂർ , സമീർ കാളികാവ്, ബഷീർ പരുത്തിക്കുന്നൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അലവി ഹാജി സ്വാഗതവും സെക്രട്ടറി നജ്മുദ്ധീൻ ചുങ്കത്തറ നന്ദിയും പറഞ്ഞു.

