ഖസീം ഒ.ഐ.സി.സി ഇഫ്താറും സി.എ.എ വിരുദ്ധ സദസ്സും
text_fieldsഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സമൂഹ ഇഫ്താർ സംഗമം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സമൂഹ ഇഫ്ത്താർ സംഗമവും സി.എ.എ വിരുദ്ധ പ്രതിഷേധ സദസ്സും നടത്തി. പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ അധ്യക്ഷതവഹിച്ചു. സഫറ ജാലിയാത്ത് അധ്യാപകൻ റഫീഖ് സലഫി മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഉനൈസ കമ്മിറ്റി പ്രസിഡൻറ് സാലി കരുവറ്റ, ഉപദേശക സമിതി ചെയർമാൻ സക്കീർ പത്തറ, പ്രോഗ്രാം കൺവീനർ സജി ജോബ്, തോമസ് കോട്ടയം, ജനറൽ സെക്രട്ടറി പി.പി.എം. അശ്റഫ് കോഴിക്കോട്, സ്പോർട്സ് ചെയർമാൻ സുധീർ കായംകുളം, രക്ഷാധികാരി ബാബു വളക്കരപാടം, മറ്റ് സംഘടന നേതാക്കളായ ഫൈസൽ ആലത്തൂർ, അസ്കർ ഒതായി തുടങ്ങിയവർ സംസാരിച്ചു.
വൈസ് പ്രസിഡൻറുമാരായ അബ്ദുറഹ്മാൻ കാപ്പാട്, മുജീബ് ഒതായി, ജോയൻറ് സെക്രട്ടറിമാരായ സനോജ് പത്തരിയാൽ, അനിൽ ഹരിപ്പാട്, റഹീം കണ്ണൂർ, ഭാരവാഹികളായ ബഷീർ വേങ്ങാലിയിൽ, സിയാസ് കണിയാപുരം, സിറാജുദ്ദീൻ തട്ടയിൽ, വിനീഷ് ചെറിയാൻ, നജീബ്, നസീം എളേറ്റിൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

