Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsbookmark_border
നൗഫൽ പതിയമ്പാറ
മദീന: മലപ്പുറം ജില്ലയിലെ വണ്ടൂർ പാലക്കോട് സ്വദേശി നൗഫൽ പതിയമ്പാറ (36) മദീനയിൽ വാഹനാപകടത്തിൽ ബുധനാഴ്ച നിര്യാതനായി. അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് മദീനയിൽ തിരിച്ചെത്തിയത്. ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ജിദ്ദയിൽ ആഷ്ടെൽ ഇന്റർനാഷനൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന നൗഫൽ രണ്ടര വർഷങ്ങൾക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചത്.
മദീനയിലെ അഹമ്മദി ഹോസ്പിറ്റലിലിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കാൻ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. അലവിക്കുട്ടി - മറിയുമ്മ എന്നിവരാണ് നൗഫലിന്റെ മാതാപിതാക്കൾ. ഭാര്യ:മുൻഷിദ. നൗഫലിന് രണ്ടു മക്കൾ ആണുള്ളത്.
Next Story

