‘സാർക്ക്’ സബ് കമ്മറ്റിക്ക് പുതിയ നേതൃത്വം
text_fieldsസാർക്ക്' സബ് കമ്മറ്റി നേതൃത്വം
റിയാദ്: സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി സലഫി മദ്റസയിൽ ചേർന്ന ജനറൽ ബോഡി യിൽ രണ്ട് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരിച്ചു.1992 ൽ റിയാദിൽ സിയാംകണ്ടം പ്രദേശത്തുകാരായ പ്രവാസികൾ നാടിന്റെ ഉന്നമനത്തിനായും ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തിവരാൻ രൂപീകരിച്ച സംഘടനയാണ് സിയാം കണ്ടം റിലീഫ് കമ്മിറ്റി എന്ന സാർക്ക് കൂട്ടായ്മ ഇരുമ്പുഴി അബ്ദുൽ ഖയ്യൂമിന്റെ നേതൃത്വം നൽകി. പ്രസിഡന്റ് ആയി അബ്ദുസമദ് കാട്ടിപ്പരുത്തിയെയും ജനറൽ സെക്രട്ടറിയായി അനീസ് പുളിയന്തടനെയും ട്രഷററായി അഷ്റഫ് പാലത്തിങ്ങലിനെയും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കാട്ടിപ്പരുത്തി, സബ് കമ്മറ്റി അംഗങ്ങളായ അസൈനാർ പുളിയന്തടൻ, മൊയ്ദീൻ കുട്ടി എ.കെ, ആബിദ് അയക്കോടൻ എന്നിവർ സംസാരിച്ചു.

