നവോദയ യാംബു ഏരിയ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
text_fieldsനവോദയ യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണപരിപാടിയിൽ അജോ ജോർജ്
സംസാരിക്കുന്നു
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി, സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം അനുസ്മരണ യോഗം സംഘടിപ്പിച്ചു. നവോദയ ഏരിയ ഓഫിസിൽ നടന്ന പരിപാടിയിൽ മുഖ്യരക്ഷാധികാരി അജോ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.
ഏതു പ്രതിസന്ധിയെയും ചെറുപുഞ്ചിരിയോടെ നേരിട്ട രാഷ്ട്രീയ തന്ത്രമുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു യെച്ചൂരിയെന്നും വര്‍ത്തമാനകാലത്തെ രാഷ്ട്രീയത്തിന് നികത്താനാകാത്ത വിടവാണ് നേതാവിന്റെ വിടവാങ്ങലിൽ രാജ്യത്തിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. നവോദയ ജീവകാരുണ്യ കൺവീനർ എ.പി സാക്കിർ, ജോ. സെക്രട്ടറി രാജീവ് തിരുവല്ല എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.
ഏരിയ കമ്മറ്റി അംഗങ്ങളും വിവിധ യൂനിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

