സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നവോദയ യാംബു ഏരിയ കമ്മിറ്റി അനുശോചിച്ചു
text_fieldsസീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ജിദ്ദ നവോദയ
യാംബു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗ
ത്തിൽ ബിഹാസ് കരുവാരകുണ്ട് സംസാരിക്കുന്നു
യാംബു: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. യാംബു ടൗണിലെ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി അജോ ജോർജ് അധ്യക്ഷത വഹിച്ചു.
ഏരിയ മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് അനുശോചന പ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, വിപിൻ തോമസ്, അബ്രഹാം തോമസ് തുടങ്ങിയവർ സംസാരിച്ചു.
കേരളത്തെ സ്നേഹിക്കുകയും പാർട്ടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകുകയും ചെയ്ത നേതാവായിരുന്നു യെച്ചൂരിയെന്നും മതേതരത്വവും സോഷ്യലിസവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് പാവറട്ടി സ്വാഗതവും ജോയന്റ് സെക്രട്ടറി ഷൗക്കത്ത് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

