നവോദയ ടൗൺ ഏരിയ വോളിബാൾ ടൂർണമെന്റിൽ പോർട്ട് യൂനിറ്റ് ജേതാക്കൾ
text_fieldsജുബൈൽ: നവോദയ ജുബൈൽ ടൗൺ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് റീം ക്യാമ്പിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ നവോദയ പോർട്ട് യൂനിറ്റ് ഒന്നാം സ്ഥാനവും സിറ്റി യൂനിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അനിൽ മാളൂർ മത്സരങ്ങൾ നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി രാഗേഷ് ചാണയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുജീഷ് കറുകയിൽ അധ്യക്ഷത വഹിച്ചു.ഏരിയ ട്രഷറർ അനിൽ പാലക്കാട്, ഏരിയ സാമൂഹ്യക്ഷേമ ചെയർമാൻ സുബീഷ് വടകര, സിറ്റി യൂനിറ്റ് പ്രസിഡന്റ് അനൂപ് കുര്യൻ, റീജിയണൽ സാമൂഹ്യക്ഷേമ ചെയർമാൻ ഷാജിദീൻ നിലമേൽ, ഏരിയ പ്രസിഡന്റ് അജയ് ആലുവ, അബ്ദുൽ സലാം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിശിഷ്ടാഥിതികളും സംഘടകരും ചടങ്ങിൽ വിതരണം ചെയ്തു.

