മലയാളി ഹാജിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
text_fieldsഹംസ
മക്ക: ഹജ്ജിനെത്തി നിര്യാതനായ പാലക്കാട് ചെർപ്പുളശേരി നെല്ലായ സ്വദേശി ഹംസയുടെ (67) മൃതദേഹം മക്ക ശറായയിലെ ശുഹദാ ഹറം മഖ്ബറയിൽ ബുധനാഴ്ച ഖബറടക്കി. പെരിന്തൽമണ്ണയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ അബ്ബാസ് മക്കയിലെ മർകസ് ത്വിബ്ബി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മേയ് 15ന് ഭാര്യാസമേതം മക്കയിലെത്തിയിരുന്നു. മദീനയിലായിരുന്ന ഭാര്യ ആമിനാ പല്ലത്തും ഭാര്യാസഹോദരനും മക്കയിലെത്തി ഖബറടക്കത്തിൽ പങ്കുകൊണ്ടു. നിയമ നടപടിക്രമങ്ങൾക്ക് മക്ക നവോദയ പ്രതിനിധികളായ നിസാം ചവറ, റഷീദ് ഒലവക്കോട്, ഫ്രാൻസിസ് ചവറ എന്നിവർ നേതൃത്വം നൽകി. ഷാഫി ഇടുക്കി, ബഷീർ നിലമ്പൂർ, സവാദ്, ശിഹാബ് എണ്ണപ്പാടം, അഷ്റഫ് എന്നിവർ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകി.

