Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പിൽ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുൽ ഖാദർ (54) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ ഇദ്ദേഹം വെള്ളിഴാഴ്ച രാവിലെയാണ് മരിച്ചത്.
രണ്ടര പതിറ്റാണ്ടിലേറെയായി ജിസാനിനടുത്ത് സബിയയിൽ ബൂഫിയ നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലസ്സൻ, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കൾ: വലീദ്, വർദ്ദ, വാരിസ്. ജിദ്ദ മഹ്ജർ കിങ് അബ്ദൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
