മലപ്പുറം ജില്ല ഒ.ഐ.സി.സി ധനസഹായം നൽകി
text_fieldsഅർബുദ ബാധിതനായ മലപ്പുറം സ്വദേശിക്കുള്ള റിയാദ് ഒ.ഐ.സി.സിയുടെ ധനസഹായം
മലപ്പുറം ജില്ല ട്രഷറർ സാദിഖ് വടപ്പുറം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ
മാസ്റ്റർ, വാർഡ് മെംബർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറുന്നു
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാപദ്ധതിയിൽ അംഗമായ വേങ്ങര വലിയൊറ 14ാം വാർഡ് സ്വദേശിയായ അർബുദ ബാധിതന് മലപ്പുറം ജില്ല കമ്മിറ്റി ധനസഹായം നൽകി. ജില്ല ട്രഷറർ സാദിഖ് വടപ്പുറം 50,000 രൂപയുടെ ചെക്ക് വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ, വാർഡ് മെംബർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറി.
വേങ്ങര ഇന്ദിരാഭവനിൽ നടന്ന പരിപാടിയിൽ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ജില്ല ട്രഷറർ സാദിക്ക് വടപ്പുറം, ജില്ല സെക്രട്ടറി ബഷീർ വണ്ടൂർ, ഡി.സി.സി മെംബർ എ.കെ.എ. നസീർ, മൈനോറിറ്റി കോൺഗ്രസ് ജില്ല വൈസ് ചെയർമാൻ ശക്കിർ അലി കണ്ണെത്ത്, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി മെംബർ വി.കെ. ചന്ദ്രമോഹൻ, മുഹമ്മദ് മണ്ടോടൻ, വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ പി.കെ. കുഞ്ഞിൻ ഹാജി, സി.എച്ച്. സലാം, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശാക്കിർ കാലടിക്കൽ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറി വി.ടി. മൊയ്ദീൻ, പാണ്ടികശാല യൂനിറ്റ് ഭാരവാഹികളായ ബാബു പാണ്ടികശാല, സുധിഷ് പാണ്ടികശാല, ബാലൻ പാണ്ടികശാല, 14ാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് അസിസ് കൈപ്പറൻ തുടങ്ങിയവർ പങ്കെടുത്തു.

