Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം ജില്ല ഒ.ഐ.സി.സി ആര്യാടൻ അനുസ്മരണം ഇന്ന്

text_fields
bookmark_border
മലപ്പുറം ജില്ല ഒ.ഐ.സി.സി ആര്യാടൻ അനുസ്മരണം ഇന്ന്
cancel
camera_alt

റിയാദ്​ ഒ.ഐ.സി.സി മലപ്പുറം ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു

റിയാദ്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദി​െൻറ രണ്ടാം ചരമവാർഷിക ദിനത്തിൽ റിയാദ്​ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ‘ആര്യോടനോർമയിൽ’ എന്ന പരിപാടി വെള്ളിയാഴ്ച വൈകീട്ട് ഏഴിന്​ ബത്ഹ ഡി പാലസ്​ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഭവബഹുലമായ ആര്യാട​െൻറ കഥയും കാലവും പറയാനും ആനുകാലിക രാഷ്​ട്രീയ വിഷയത്തിൽ സംസാരിക്കാനും കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

റിയാദിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും കുടുംബങ്ങളും പങ്കെടുക്കുന്ന പരിപാടി അവിസ്മരണീയമാക്കാൻ ഒരുക്കം പൂർത്തിയായതായി സംഘാടകർ പറഞ്ഞു. റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകരും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവും സംഘടനായാത്രക്ക് കൃത്യമായ ദിശാബോധം നൽകിയ രാഷ്​ട്രീയ ഗുരു കൂടിയായിരുന്നു ആര്യാടനെന്നും അദ്ദേഹത്തി​െൻറ നാമധേയത്തിൽ ഉപകാരപ്രദമായ വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി ആലോചിക്കുന്നുണ്ടെന്ന് പ്രസിഡൻറ്​ സിദ്ധിഖ് കല്ലുപറമ്പൻ പറഞ്ഞു.

ഡി-പാലസിൽ നടക്കുന്ന പരിപാടിയിൽ ‘ആര്യാടൻ നടന്ന വഴിയിലൂടെ’ എന്ന തലവാചകത്തിൽ ഫോട്ടോ, ഡോക്യൂമെൻററി പ്രദർശനം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ.പി. നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പൻ, അബ്​ദുല്ല വല്ലാഞ്ചിറ, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂർ എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story