Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി
text_fieldsbookmark_border
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി. കുണ്ടറ പള്ളിമൺ റോഡ് വിള പുത്തൻവീട്ടിൽ മുഹമ്മദ് അബ്ദുറഹ്മാൻ (61) ആണ് ചൊവ്വാഴ്ച മരിച്ചത്. ജോലിസ്ഥലത്ത് വെച്ച് ഇദ്ദേഹം കുഴഞ്ഞുവീണതിനെ തുടർന്ന് റെഡ് ക്രസന്റ് സംഘം എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മൂന്ന് പതിറ്റാണ്ടു കാലമായി റിയാദിൽ ബൂഫിയയിൽ ജീവനക്കാരനായിരുന്നു. കേളി കലാ, സാംസ്കാരിക വേദി റിയാദ് സനയ്യ അർബൈൻ ഏരിയയിലെ ബ്രിഡ്ജ് യൂനിറ്റ് അംഗമായിരുന്നു. പരേതരായ മുഹമ്മദ് കുഞ്ഞ്, റംല ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: നബീസത്ത് ബീവി, മക്കൾ: സുധീന, സുധീർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾക്കായി കേളി കലാ, സാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.
Next Story

