മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കൾക്ക് കെ.എം.സി.സി സ്വീകരണം നൽകി
text_fieldsജിദ്ദ: മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാക്കൾക്ക് കെ.എം.സി.സി ജിദ്ദ അനാകിഷ് ഏരിയ കമ്മിറ്റി സ്വീകരണം നൽകി.'മുസ്ലിംലീഗും ദേശീയ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പൊതുയോഗം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു.
വാഗ്മിയും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ദേശീയ സമിതി അംഗം സി.കെ. ഷാക്കിർ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഹസ്സൻ ബത്തേരി എന്നിവർ സംസാരിച്ചു.
ഏരിയയിൽ നിന്ന് വിവിധ പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുത്തവരെ ഷിബു മീരാൻ ഹാരാർപ്പണം നടത്തി. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി. റഹ്മത്ത്അലി എരഞ്ഞിക്കൽ സ്വാഗതവും മുഹമ്മദ് ഫത്താഹ് നന്ദിയും പറഞ്ഞു.
ബഷീർ കുറ്റിക്കടവ്, യാസർ മാസ്റ്റർ, ഫാരിസ് കോങ്ങാട്, ബഷീർ ആഞ്ഞിലങ്ങാടി, സമീർ ചെമ്മംകടവ്, ശരീഫ് അമൽ, നാസർ എടപ്പറ്റ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

