കെ.എം.സി.സി ജിദ്ദ ഇരിക്കൂർ മണ്ഡലം കമ്മിറ്റി നിലവിൽവന്നു
text_fieldsയു.പി നജീബ്, ബഷീർ നെടുവോട്, എം. മുജീബ്, ശറഫുദ്ധീൻ ഇരിക്കൂർ
ജിദ്ദ: ഇരിക്കൂർ മണ്ഡലം കെ.എം.സി.സിക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സക്കരിയ ആറളം യോഗം ഉദ്ഘാടനം ചെയ്തു. യു.പി നജീബ് അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റസാഖ് ഇരിക്കൂർ, സഹീർ ശാദുലി, ഷമീം ശ്രീകണ്ഠപുരം, അഷ്റഫ് നെടുവോട് എന്നിവർ സംസാരിച്ചു.
ബഷീർ നെടുവോട് സ്വാഗതവും മുജീബ് ഇരിക്കൂർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ശറഫുദ്ദീൻ ഇരിക്കൂർ (ചെയർമാൻ), യു.പി നജീബ് (പ്രസിഡന്റ്), സഹീർ ശാദുലി, ഷമീം ശ്രീകണ്ഠപുരം, നിസാർ ശ്രീകണ്ടാപുരം, എം. സമീർ (വൈസ് പ്രസി.), ബഷീർ നെടുവോട് (ജനറൽ സെക്രട്ടറി), അഷ്റഫ് നെടുവോട്, അലി പള്ളിപ്പാത്ത്, ഇ.പി ഹനീഫ, ഫാസിൽ നടുവിൽ (സെക്രട്ടറി), നൗഫൽ പയ്യാവൂർ (ഓർഗ. സെക്രട്ടറി), എം. മുജീബ് (ട്രഷറർ), അബ്ദുറഹ്മാൻ വായാട്, റസാഖ് ഇരിക്കൂർ, മുഹമ്മദ് കുഞ്ഞി, കാസിം പേരട്ട (ഉപദേശക സമിതി).

