കെ.വി. മുബാറക്കിനെ കെ.എം.സി.സി ആദരിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം കെ.വി. മുബാറക്കിന് സമ്മാനിച്ചപ്പോൾ
ജിദ്ദ: ബിസിനസ് മേഖലയിലെ യുവസംരംഭകനായ ജിദ്ദ ചേംബർ ഓഫ് കോമേഴ്സിൽ ഗോൾഡ് ആൻഡ് ക്ലോത്ത് വിഭാഗത്തിൽ അംഗത്വം നേടിയ വേങ്ങര ചിനക്കൽ സ്വദേശി കെ.വി. മുബാറക്കിനെ കെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റി ആദരിച്ചു.
മുസ്ലിം ലീഗ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.വി. നാസർ അധ്യക്ഷത വഹിച്ചു. പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി ഉപഹാരം നൽകി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ. അബ്ദുൽ റസാഖ് മാസ്റ്റർ, സെൻട്രൽ വൈസ് പ്രസിഡന്റ് എ.കെ. ബാവ, കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി അലി പാങ്ങാട്ട്, അഹമ്മദ് കരുവാടൻ, സലാഹുദ്ദീൻ വാളക്കുട, നൗഷാദ് ചേറൂർ, സി.ടി. ആബിദ്, നാസർ കാരാടൻ, പി.കെ. നാസർ, റാഫി ഒലിയിൽ, കെ. അഷ്റഫ്, എം.കെ. അബ്ദുള്ള പറപ്പൂർ, ഹമീദ് ചോലക്കുണ്ട്, എം.കെ മുസ്തഫ, റാസിക് ഊരകം, നജ്മുദ്ധീൻ കണ്ണമംഗലം, അഷ്റഫ് ചുക്കൻ, നുഫൈൽ, ഇബ്രാഹിം മുക്കിൽ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ മമ്പുറം സ്വാഗതവും ട്രഷറർ നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.

