കെ.എം.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി നിലവിൽവന്നു
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിക്ക് കീഴിൽ ആലപ്പുഴ ജില്ല കമ്മിറ്റി രൂപവത്കരിച്ചു. ആലപ്പുഴ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി ചുമതലപ്പെടുത്തിയ ജുബൈയിൽ കെ.എം.സി.സി പ്രസിഡന്റ് പങ്കെടുത്തു. സിയാദ് കായംകുളം ഖിറാഅത്ത് നിർവഹിച്ചു. പി.കെ. ഷാജി അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ വരണാധികാരിയായി. ജുബൈൽ കെ.എം.സി.സി പ്രസിഡന്റ് എ.ആർ. സലാം, സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡന്റ് റഫീഖ് മഞ്ചേരി എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഷാഫി തുവ്വൂർ സ്വാഗതവും ഹാരിസ് താമരക്കുളം നന്ദിയും പറഞ്ഞു.
ബഷീർ കോയിക്കലേത്ത് (ചെയർമാൻ), പി.കെ. ഷാജി (പ്രസിഡന്റ്)
ഭാരവാഹികൾ: ബഷീർ കോയിക്കലേത്ത് (ചെയർമാൻ), പി.കെ. ഷാജി (പ്രസിഡന്റ്), സിയാദ് കായംകുളം (സെക്രട്ടറി), ഹാരിസ് താമരക്കുളം (ട്രഷറർ), കബീർ കോട്ടപ്പുറം (വെൽഫെയർ വിങ് കൺവീനർ), ഫൈസാദ് റസാഖ് മണ്ണഞ്ചേരി (മീഡിയ കൺവീനർ), താഹ താമരക്കുളം, ഷെമീർ പാനൂർ, ഷാഹിർ കുട്ടനാട് (വൈസ് പ്രസിഡന്റുമാർ), റിഷാദ്, അൻഷാദ് മൂലയിൽ, സിയാദ് ഹരിപ്പാട് (ജോയിൻ സെക്രട്ടറിമാർ).
സിയാദ് കായംകുളം (സെക്രട്ടറി), ഹാരിസ് താമരക്കുളം (ട്രഷറർ)
കബീർ കോട്ടപ്പുറം (വെൽഫെയർ വിങ് കൺവീനർ), ഫൈസാദ് റസാഖ് മണ്ണഞ്ചേരി (മീഡിയ കൺവീനർ)

