ഖുലൈസ് ലൈവ് പീപ്ള്‍ ബിരിയാണി ചലഞ്ച്
text_fieldsഖുലൈസ് ലൈവ് പീപ്ള്‍ പ്രവര്‍ത്തനഫണ്ട് ശേഖരണാർഥം
ബിരിയാണി ചലഞ്ച് ചെയര്മാന് അബ്ദുറഹ്മാന് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഖുലൈസിലെ മലയാളി കൂട്ടായ്മയായ ഖുലൈസ് ലൈവ് പീപ്ള്‍ പ്രവര്‍ത്തനഫണ്ട് ശേഖരണാർഥം ബിരിയാണി ചലഞ്ച് നടത്തി. ചെയര്മാന് അബ്ദുറഹ്മാന് മണ്ണാര്‍ക്കാട്, അബ്ദുപ്പ ചേപ്പൂരിന് ഒരു പാക്കറ്റ് ബിരിയാണി നല്കി ഉദ്ഘാടനം ചെയ്തു. ഖുലൈസ് പ്രദേശത്തെ ഭൂരിപക്ഷം പ്രവാസികളും ബിരിയാണി ചലഞ്ചിന്റെ ഭാഗമായി. പ്രസിഡന്റ് സൈനുദ്ദീൻ പട്ടാമ്പി, സെക്രട്ടറി അഫ്സല് മങ്കട, നാസര്‍ ഓജര്‍, ഷുക്കൂര്‍ ഫറോക്ക്, സഹീര്‍ കൊല്ലം, സമദ് പട്ടാമ്പി, സലീം കരുവാരകുണ്ട്, ജുനൈദ് പട്ടാമ്പി, മുസ്തഫ മണ്ണാര്‍ക്കാട്, അസീസ് പട്ടാമ്പി, ഫൈസല്‍ പട്ടാമ്പി, ഹമീദ് മുതുതല, മുത്തു നാടപ്പറമ്പ്, റഫീഖ് കൂറ്റനാട്, ഹംസ വലിയറമ്പ്, ദാവൂദ് മണ്ണാര്‍ക്കാട്, കുഞ്ഞുട്ടി മക്കരപറമ്പ് എന്നിവര്‍ നേതൃത്വം നല്കി.

