ഖമീസ് മുശൈത്ത് ക്രിക്കറ്റ് പ്രീമിയർ ലീഗ് ജേഴ്സി, ട്രോഫി പ്രകാശനം
text_fieldsഅസീർ ക്രിക്കറ്റ് കൂട്ടായ്മ ഖമീസ് മുശൈത്തിൽ സംഘടിപ്പിക്കുന്ന ഖമീസ് പ്രീമിയർ ലീഗ് (കെ.പി.എൽ) ഭാഗമായി നടന്ന ജേഴ്സി, ട്രോഫി പ്രകാശനം
അബഹ: അസീർ ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഖമീസ് പ്രീമിയർ ലീഗ് (കെ.പി.എൽ) ഭാഗമായി എട്ട് ടീമുകളുടെ ജേഴ്സി പ്രകാശനം സംഘടിപ്പിച്ചു. ലീഗിൽ പങ്കെടുക്കുന്ന എട്ട് ടീമുകളുടെ സ്പോൺസേഴ്സ് ടീം ക്യാപ്റ്റന്മാർക്ക് ജേഴ്സി നൽകി പ്രകാശനം നടത്തി. ഖമീസ് പ്രീമിയർ ലീഗ് മുഖ്യ സ്പോൺസർ അഷ്റഫ് കുറ്റിച്ചൽ ട്രോഫി പ്രകാശനം നിർവഹിച്ചു. ഈ മാസം 29 ന് വ്യാഴാഴ്ച വൈകീട്ട് 7.45 ന് കെ.പി.എൽ മത്സരങ്ങൾ ദമക്ക് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. അസീർ ക്രിക്കറ്റ് കൂട്ടായ്മ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു.

