കേളി റൗദ ഏരിയ എ.കെ.ജി- ഇ.എം.എസ് അനുസ്മരണം
text_fieldsകേളി റൗദ ഏരിയ സംഘടിപ്പിച്ച എ.കെ.ജി-ഇ.എം.എസ് അനുസ്മരണത്തിൽ റൗദ രക്ഷാധികാരി സമിതി അംഗം
സുരേഷ് ലാൽ മുഖ്യപ്രഭാഷണം നടത്തുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി റൗദ ഏരിയ രക്ഷാധികാരി കമ്മിറ്റി നേതൃത്വത്തിൽ എ.കെ.ജി-ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു. റൗദ രക്ഷാധികാരി അംഗം ഉല്ലാസ് ഇടതിരിഞ്ഞി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി കൺവീനർ ജോഷി പെരിഞ്ഞനം അധ്യക്ഷത വഹിച്ചു. നസീം ഏരിയ സെക്രട്ടറി സജീവ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റൗദ രക്ഷാധികാരി സമിതി അംഗം സുരേഷ് ലാൽ മുഖ്യപ്രഭാഷണം നടത്തി. മഅറദ് യൂനിറ്റ് പ്രസിഡൻറ് സഫറുദ്ദീൻ, സാംസ്കാരിക കമ്മിറ്റി അംഗം വിനോദ്, നസീം ഏരിയ കമ്മിറ്റിയംഗം നിബു വർഗീസ്, ഗുർണാത്ത യൂനിറ്റ് അംഗം ബിനീഷ്, റൗദ ഏരിയ കമ്മിറ്റി അംഗം പ്രഭാകരൻ എന്നിവർ സംസാരിച്ചു. റൗദ ഏരിയ സെക്രട്ടറി ബിജി തോമസ് സ്വാഗതവും മഅറദ് യൂനിറ്റ് സെക്രട്ടറി മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.

