കേളി ബത്ഹ ഏരിയാസമ്മേളനം ലോഗോ പ്രകാശനം ചെയ്തു
text_fieldsകേളി ബത്ഹ ഏരിയാസമ്മേളനം ലോഗോ പ്രകാശനം രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ് നിർവഹിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയായുടെ 10ാമത് സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ബത്ഹ ലൂഹ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സമ്മേളന സംഘാടക സമിതി കൺവീനർ ഫക്രുദീൻ സ്വാഗതമാശംസിച്ചു. ഏരിയ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ് ലോഗോ ഏരിയ സെക്രട്ടറി രാമകൃഷ്ണന് കൈമാറി പ്രകാശനം നിർവഹിച്ചു.
മർഖബ് രക്ഷാധികാരി സമിതി അംഗമായ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേന്ദ്ര മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര വൈസ് പ്രസിഡൻറ് രജീഷ് പിണറായി, കേന്ദ്രകമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത് എന്നിവർ പങ്കെടുത്തു. കേളിയുടെ 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ആഗസ്റ്റ് 15 ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഏരിയ സമ്മേളനം നടക്കും.

