കായംകുളം പ്രവാസി അസോസിയേഷൻ 18ാം വാർഷികം ആഘോഷിച്ചു
text_fieldsകായംകുളം പ്രവാസി അസോസിയേഷൻ 18ാം വാർഷികാഘോഷം ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) 18ാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. മലസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി ഫ്ലീരിയ ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സൈഫ് കൂട്ടുങ്കൽ ആമുഖപ്രഭാഷണം നടത്തി. ഷിബു ഉസ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മുൻ ചെയർമാൻ സത്താർ കായംകുളത്തിന്റെ പേരിലുള്ള സ്കോളർഷിപ് പദ്ധതി വിതരണ ഉദ്ഘാടനം ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷെഹ്നാസ് അലി, പദ്ധതി കൺവീനർ കെ.ജെ. അബ്ദുൽ റഷീദിന് നൽകി നിർവഹിച്ചു. ശിഹാബ് കൊട്ടുകാട്, സനൂപ് പയ്യന്നൂർ, ജയൻ കൊടുങ്ങല്ലൂർ, സലാം ഇടുക്കി, വിജയൻ നെയ്യാറ്റിൻകര, ഷംസു പെരുമ്പട്ട എന്നിവർ പങ്കെടുത്തു. കായംകുളം സ്വദേശികളും ബിസിനസ് സംരംഭകരുമായ നൗഷാദ് ബഷീർ, കനി ഇസ്ഹാഖ്, അജേഷ് കുമാർ എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡും അംഗങ്ങളുടെ കുട്ടികളായ ഹൈഷ ഇസ്ഹാഖ് ലവ്ഷോർ, ഹാഫിദ് മുഹമ്മദ് സയ്യാൻ എന്നിവർക്ക് ‘കൃപ മെറിറ്റ് അവാർഡും’ സമ്മാനിച്ചു.
ഭാരവാഹികളായ ഷൈജു നമ്പലേശ്ശരിൽ, ഇസ്ഹാഖ് ലൗഷോർ, അഷ്റഫ് ഹമീദ്, കബീർ മജീദ്, സൈഫ് കൂട്ടുങ്കൽ എന്നിവരെ ഫലകം നൽകിയും മുതിർന്ന അംഗങ്ങളായ സൈഫ് കായംകുളം, ബഷീർ കോയിക്കലേത്ത്, ദേവദാസ് ഈരിക്കൽ, മുഹമ്മദ് സലിം തുണ്ടത്തിൽ, നിഖില സമീർ എന്നിവരെ പൊന്നാട അണിയിച്ചും ചടങ്ങിൽ ആദരിച്ചു. സലിം പള്ളിയിൽ പുതിയ ഭരണസമിതി പ്രഖ്യാപനം നടത്തി.
റിയാദിലെ കലാകാരന്മാർ പങ്കെടുത്ത സംഗീതനിശയും ടീം മെഹർ നയിച്ച ഒപ്പനയും ടോം ആൻഡ് ടീമിന്റെ ഫ്യൂഷൻ ഡാൻസും കൃഷ്ണേന്ദു ആർ. നായർ, ആലിയ അനസ് എന്നിവരുടെ നൃത്തനൃത്യങ്ങളും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. മുജീബ് കായംകുളം, പുഷ്പരാജ്, ഡോ. കെ.ആർ. ജയചന്ദ്രൻ, സുഷ്മ ഷാൻ, മൈമൂന അബ്ബാസ്, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, റഹ്മാൻ മുനമ്പത്ത്, ബാലു കുട്ടൻ, ക്ലീറ്റസ്, അബ്ദുല്ല വല്ലാഞ്ചിറ, സൈഫ് കായംകുളം, ഷാജി മഠത്തിൽ, പി.കെ. ഷാജി, സമീർ പിച്ചനാട്ട്, രഞ്ജിത് കണ്ടല്ലൂർ, സലിം തുണ്ടത്തിൽ, ബഷീർ കരുനാഗപ്പള്ളി, ഉമർ മുക്കം, ഗഫൂർ കൊയിലാണ്ടി, മുഹമ്മദ് ഖാൻ, ഹാഷിം ചീരാവള്ളി, സുരേഷ് ശങ്കർ, അലക്സ് കൊട്ടാരക്കര, റസ്സൽ മഠത്തിപ്പറമ്പിൽ, ബിനു കെ. തോമസ്, ഷാജഹാൻ ചാവക്കാട്, ജോൺസൺ മാർക്കോസ്, സലിം അർത്തിയിൽ, ബഷീർ കോട്ടയം, നാദിർഷ, മൃദുല വിനീഷ്, സജീവ് കായംകുളം, ഷരീഖ് തൈക്കണ്ടി, മജീദ് പതിനാറുങ്കൽ എന്നിവർ സംസാരിച്ചു.
അബ്ദുൽ വാഹിദ്, ഷബീർ വരിക്കപ്പള്ളി, സുധിർ മജീദ്, നൗഷാദ് യാക്കൂബ്, ഷംസ് വടക്കേത്തലക്കൽ, ഷാജി വലിയപറമ്പിൽ, റഷീദ് ചേരാവള്ളി, വിജയകുമാർ, നിസാം കായംകുളം, മിറാഷ്, അബ്ദുൽ സമദ്, അനീസ്, ഖൈസ്, മിദ്ലാജ് വാളക്കോട്ട്, സുനീർ, അമീൻ, ബിജു കണ്ടപ്പുറം, സീന ഷാജി, ഷംല റഷീദ്, ഫൗസിയ നിസാം, സനൂജ ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി. ഹിബ സലാം അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് ഹമീദ് നന്ദിയും പറഞ്ഞു.

