കണ്ണൂർ ഒ.ഐ.സി.സി സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന് തുടക്കം
text_fieldsറിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ല സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന് തുടക്കംകുറിച്ചപ്പോൾ
റിയാദ്: ഒ.ഐ.സി.സി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ പദ്ധതിയുടെ മൂന്നാംഘട്ട അംഗത്വ കാമ്പയിന് തുടക്കം കുറിച്ചു.
പദ്ധതിയുടെ മൂന്നാം ഘട്ട ജില്ലാതല അംഗത്വ കാമ്പയിൻ ജില്ല പ്രസിഡൻറ് സന്തോഷ് ബാബു ആദ്യ അപേക്ഷ ഫോറം നജാഫ് തീകുക്കിലിന് നൽകി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ, സീനിയർ വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ്, ഗ്ലോബൽ മെമ്പർ അഷ്കർ കണ്ണൂർ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹരീന്ദ്രൻ കയറ്റുവള്ളി (ജനറൽ സെക്രട്ടറി), ഹാഷിം പാപ്പിനിശ്ശേരി (മുൻ പ്രസിഡൻറ്), ഹാഷിം കണ്ണാടിപ്പറമ്പ് (സുരക്ഷാ കൺവീനർ), സുജിത് തോട്ടട (ട്രഷറർ), അബ്ദുല്ല കോറളായി (വൈസ് പ്രസിഡൻറ്), ജലീൽ ചെറുപുഴ (മുൻ പ്രസിഡൻറ്), സിന്ധു സന്തോഷ് എന്നിവർ കാമ്പയിന് നേതൃത്വം നൽകി.

