Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ ജില്ല ഒ.ഐ.സി.സി സാമ്പത്തികസഹായം നൽകി
text_fieldsbookmark_border
ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ലയുടെ ധനസഹായം കൈമാറുന്നു
ദമ്മാം: രണ്ട് വൃക്കകളും തകരാറിലായി ചികിത്സക്കായി ബുദ്ധിമുട്ടുന്ന മയ്യിൽ കോറളായി സ്വദേശി ഷബീറിന്റെ തുടർചികിത്സക്ക് വേണ്ടി ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സ്വരൂപിച്ച തുക നൽകി.
ചടങ്ങിൽ ജില്ല പ്രസിഡന്റ് മുസ്തഫ നണിയൂർ നമ്പറത്ത് അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിജില ഹമീദ് തുക ഷംസീർ കോറളായിക്ക് കൈമാറി. ജില്ല ഭാരവാഹികളായ പി.പി. ഫറൂഖ്, സാജിദ് മമ്മു, കെ.പി. അഷറഫ്, ഷബീർ മമ്മു, ഷിബു ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ സ്വാഗതവും പ്രകാശൻ ഇട്ടമ്മൽ നന്ദിയും പറഞ്ഞു.
Next Story

