അസീർ പ്രവാസി സംഘം ഇടപെടൽ: തിരുവനന്തപുരം സ്വദേശി ജോസ് നാട്ടിലേക്ക്
text_fieldsകാക്കവിള സ്വദേശി അരുളപ്പൻ റോസിലിന് അസീർ പ്രവാസി സംഘം എടുത്തുകൊടുത്ത വിമാന ടിക്കറ്റ്
കൈമാറിയപ്പോൾ
അബ്ഹ: ഏഴു വർഷമായി നിയമപരമായ രേഖകളില്ലാതെ കമ്മീസ് മുഷൈത്തിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കാക്കവിള സ്വദേശി അരുളപ്പൻ റോസിലിന് (ജോസ് ) അസീർ പ്രവാസി സംഘത്തിന്റെ ഇടപെടൽ മൂലം നാടണയാൻ വഴിയൊരുങ്ങി. ഏഴ് വർഷമായി നാട്ടിൽ നിന്നെത്തിയിട്ടും വിവിധ കാരണങ്ങൾ കൊണ്ട് ഇക്കാമയെടുക്കുവാൻ കഴിയാതെ ജോലികൾ ചെയ്ത് കഴിഞ്ഞ് വരികയായിരുന്നു. അടിയന്തിരമായ കാരണങ്ങൾകൊണ്ട് നാട്ടിലെത്തേണ്ടത് അനിവാര്യമായ ഘട്ടത്തിൽ സഹായമഭ്യാർത്ഥിച്ച് ജോസ് അസീർ പ്രവാസി സംഘത്തെ സമീപിക്കുകയായിരുന്നു. സി.സി. ഡബ്ള്യു.എ മെമ്പർ ബിജു നായരുടെ നിയമ സഹായത്തോടെ അസീർ പ്രവാസി സംഘം കേന്ദ്ര റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ വിഷയത്തിലിടപ്പെട്ട് സ്വന്തം ജാമ്യത്തിൽ എക്സിറ്റ് നേടുകയുണ്ടായി. തുടർന്ന് അസീർ പ്രവാസി സംഘം കമ്മീസ് മുഷൈത്ത് ഏരിയ റിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ളയുടെ സഹായത്തോടെ പൊതു സമൂഹത്തിൽ നിന്നും വിമാന ടിക്കറ്റിനും മറ്റാവശ്യങ്ങൾക്കുമുള്ള തുക കണ്ടെത്തുകയായിരുന്നു.

