Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വദേശികൾക്ക് തൊഴിൽ പരിശീലനം: ഹദഫും റെഡ്സീ കമ്പനിയും കരാറൊപ്പിട്ടു

text_fields
bookmark_border
സ്വദേശികൾക്ക് തൊഴിൽ പരിശീലനം: ഹദഫും റെഡ്സീ കമ്പനിയും കരാറൊപ്പിട്ടു
cancel
camera_alt

സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന ഫ​ണ്ടും റെ​ഡ്​​സീ വി​ക​സ​ന ക​മ്പ​നി​യും തൊ​ഴി​ൽ പ​രി​ശീ​ല​ന ​ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു 

Listen to this Article

ജിദ്ദ: സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിലിന് യോഗ്യരാക്കുന്നതിനും സൗദി മാനവവിഭവശേഷി വികസന ഫണ്ടും (ഹദഫ്) റെഡ്സീ വികസന കമ്പനിയും കരാർ ഒപ്പുവെച്ചു. 1000 പേർക്കാണ് ഹോസ്പിറ്റാലിറ്റി, ടൂറിസം, സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ 18 മാസത്തെ അക്കാദമിക് പരിശീലനം നൽകാനുള്ള കരാർ. ഇവർക്ക് റെഡ് സീ കമ്പനിയുടെ പദ്ധതിയിൽ തൊഴിലവസരം നൽകും.

ഒന്നാം ഘട്ടം വിജയകരമായതിനെ തുടർന്നാണ് രണ്ടാംഘട്ട പരിശീലനം ആരംഭിക്കുന്നത്. 500 പേരാണ് ആദ്യ ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയത്. ഇവർ തൊഴിൽ പരിശീലനത്തിലാണ്.

രണ്ടാം ബാച്ചിനുള്ള കരാറിൽ ഹദഫ് ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല അൽജവൈനിയും റെഡ് സീ ഡെവലപ്‌മെൻറ് കമ്പനി സി.ഇ.ഒ ജോൺ പഗാനോയുമാണ് ഒപ്പുവെച്ചത്. 30 മാസമാണ് പരിശീലനം. ആറു മാസക്കാലം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന വികസനത്തിലായിരിക്കും പരിഗണന. പിന്നീട് 18 മാസത്തെ അക്കാദമിക് പരിശീലനവും ആറു മാസത്തെ തൊഴിൽ പരിശീലനവും നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Job Training for Indigenous Peoples: Hadaf and Redsey Company Agree
Next Story