ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം ‘കുടുംബസുരക്ഷ പദ്ധതി2027’ അംഗത്വകാമ്പയിന് തുടക്കമായി
text_fieldsജിദ്ദ: പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷയും കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി 2027 പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പദ്ധതി അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയാണ്. 2027 വർഷം മുതൽ നിബന്ധനകൾക്ക് വിധേയമായി പിന്നാക്ക വിഭാഗങ്ങളിൽ പെട്ട (എസ്.സി / എസ്.ടി) പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡോക്ടർ ബി.ആർ അംബേദ്കറുടെ നാമധേയത്തിലുള്ള സ്കോളർഷിപ്പും, അതോടൊപ്പം പദ്ധതി അംഗങ്ങളുടെ മക്കളിൽ പി.എച്ച്.ഡി, എം.ബി.ബിഎസ്, ബി.ടെക്, സി.എ എന്നീ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഒറ്റ തവണ വിദ്യഭ്യാസ സ്കോളർഷിപ്പും അനുവദിക്കുമെന്നും സംഘാടകർ പറഞ്ഞു.
17 വർഷമായികുടുംബ നാഥൻ നഷ്ടപ്പെട്ട ആയിരകണക്കിന് പ്രവാസി കുടുംബങ്ങൾക്ക് അത്താണിയായും, വിവിധ രോഗങ്ങളാൽ പ്രയാസ പ്പെടുന്ന പ്രവാസികൾക്ക് ആശ്വാസമായും ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി മുന്നോട്ട് പോകുന്നു. ജാതി മത ഭേദമന്യ ജിദ്ദയിലെ ഏതൊരു മലയാളിക്കും ഈ പദ്ധതിയിൽ അംഗമാകാം. ജിദ്ദയിലെ വിവിധ ഏരിയ, ജില്ല, മണ്ഡലം പഞ്ചായത്ത് കെ.എം.സി.സി കോർഡിനേറ്റർമാരുടെയും ഭാരവാഹികളുടെയും യോഗം ഒ.കെ.എം മൗലവി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് സി.കെ.എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കോർഡിനേറ്റർമാർക്ക് പദ്ധതിയുടെ പുതിയ ആപും വെബ്സൈറ്റും പരിചയപ്പെടുത്തി. ഈ വർഷത്തെ കാമ്പയിന്റെ ഉദ്ഘാടനം ആദ്യ അംഗത്വ അപേക്ഷ ഫോം അൽ നഈം ഏരിയ കെ.എം.സി.സി പ്രസിഡന്റ് സൈദലവി ഹാജിക്ക് നൽകി സി.കെ റസാക്ക് മാസ്റ്റർ നിർവഹിച്ചു
സൗദി നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, നസീർ വാവ കുഞ്ഞ്, വി.പി അബ്ദുറഹ്മാൻ, എ.കെ.ബാവ, ഇസ്ഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ലത്തീഫ് കളരാന്തിരി, സെൻട്രൽ കമ്മിറ്റി വനിതാ വിങ്ങ് പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി ഷമീല മൂസ എന്നിവർ സംസാരിച്ചു. ജംഷീർ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി. വി.പി മുസ്തഫ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു. ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, സുബൈർ വട്ടോളി, ഷക്കീർ നാലകത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

