ഇസ്ലാമിക തനിമയുടെ പുനഃസ്ഥാപനമാണ് ഇസ്ലാഹ് -സുലൈമാൻ മദനി
text_fieldsസൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ കെ.എൻ. സുലൈമാൻ മദനി സംസാരിക്കുന്നു
ദമ്മാം: ഇസ്ലാമിക തനിമയുടെ പുനഃസ്ഥാപനമാണ് ഇസ്ലാഹ് എന്ന് ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.എൻ. സുലൈമാൻ മദനി. ഇന്ത്യൻ ഇസ്ലാഹി സെൻറർ ദമ്മാമിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ഭയത്തേയും പ്രതീക്ഷയേയും ചൂഷണം ചെയ്താണ് അന്ധവിശ്വാസ വിപണി വ്യവസായമായി തഴച്ചു വളരുന്നത്. മത പ്രമാണങ്ങളെ അന്യൂനമായി അനുധാവനം ചെയ്യുന്നതിലൂടെ ഏതൊരു വ്യക്തിക്കും നിർഭയത്വം ലഭിക്കുന്നു എന്നും അത്തരം സാഹചര്യം സൃഷ്ടിച്ചെടുക്കലാണ് ഇസ്ലാഹ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി കെ.എൻ.എം മർകസ്സുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി മുഖ്യാതിഥിയായിരുന്നു. ‘ആധുനിക കാലത്തെ സംഘടന പ്രവർത്തനം’ എന്ന വിഷയത്തിൽ ഇഖ്ബാൽ സുല്ലമി പ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ വളപ്പൻ, സിറാജ് തയ്യിൽ, അബ്ദുൽ വഹാബ്, അബ്ദുൽ സത്താർ, അൻഷാദ് മാസ്റ്റർ, അൻസാരി, നസ്റുല്ല അബ്ദുൽ കരീം, പി.കെ. ജമാൽ, പി.എച്ച്. സമീർ, അയ്യൂബ് ചിറമ്മൽ, മുജീബ് കുഴിപ്പുറം തുടങ്ങി വിവിധ ഇസ്ലാഹി സെൻറർ ഭാരവാഹികൾ പങ്കെടുത്തു. വഹീദുദ്ദീൻ അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് കൈപാക്കൽ സ്വാഗതവും ഉബൈദ് കക്കോവ് നന്ദിയും പറഞ്ഞു.

