സ്വാതന്ത്ര്യദിനാഘോഷം: ഒ.ഐ.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
ജിദ്ദ: ഇന്ത്യയുടെ 80-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിെൻറ ഭാഗമായി ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റി ‘രക്ത ദാനത്തിലൂടെ ജീവൻ രക്ഷിക്കുക, രാജ്യത്തെ സേവിക്കുക’ എന്ന സന്ദേശമുയർത്തിപ്പിടിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടന്നത്. പ്രസിഡൻറ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി ആസാദ് പോരൂർ, വൈസ് പ്രസിഡൻറ് സഹീർ മാഞ്ഞാലി, അലി തേക്കുതോട്, അബ്ദുൽ നാസർ കോഴിത്തൊടി, അബ്ദുൽ നാസർ വയനാട്, ഷനുജ് വാഴക്കാട്, നവാസ് ബീമാപ്പള്ളി, അഷ്റഫ് കോഴിക്കോട്, ബഷീർ പരുത്തിക്കുന്നൻ, എം.ടി. ഗഫൂർ, എൻ. അഫ്സൽ, റെമി ഹരീഷ്, ആശ ലിസ മനോജ്, മിനി ജോൺ എന്നിവർ നേതൃത്വം നൽകി.

