‘പരിരക്ഷ 2025’ ത്രൈമാസ കാമ്പയിന് തുടക്കം
text_fieldsമലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ‘പരിരക്ഷ 2025’ ത്രൈമാസ കാമ്പയിൻ ബ്രോഷർ ജനറൽ സെക്രട്ടറി സഫീർ തിരൂർ വെൽഫെയർ വിങ് വൈസ് ചെയർമാൻ
ഷറഫു പുളിക്കലിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ്ങും ഇസ്മ മെഡിക്കൽ സെന്റർ ഇസ്ബിലിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ കാമ്പയിന് തുടക്കമായി.
ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സഫീർ തിരൂർ കാമ്പയിൻ ബ്രോഷർ വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കലിൽനിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നൗഷാദ് ചാക്കീരി, ജില്ല വൈസ് പ്രസിഡന്റ് മജീദ് മണ്ണാർമല, ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, വളന്റിയർമാരായ സി.വി. ഇസ്മാഈൽ, ഹനീഫ മുതുവല്ലൂർ, ഹാഷിം തോട്ടത്തിൽ, റസാഖ് പൊന്നാനി, ശിഹാബ് കുറുവ എന്നിവർ പങ്കെടുത്തു.

