ഹജ്ജ് വളൻറിയർമാർക്ക് സ്വീകരണം നൽകി
text_fieldsതനിമ കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച ഹജ്ജ് വളൻറിയർമാരുടെ സ്വീകരണ ചടങ്ങിൽനിന്ന്
ദമ്മാം: ഈ വർഷത്തെ ഹജ്ജ് വേളയിൽ സേവനം നടത്തിയ വളൻറിയർമാർക്ക് തനിമ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി സ്വീകരണം നൽകി. ദമ്മാം റോസ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ 50 ഓളം പേർ പങ്കെടുത്തു. മിന, മുസ്ദലിഫ, അസീസിയ്യ, അറഫ തുടങ്ങി ഹജ്ജ് കർമങ്ങളുടെ വിവിധയിടങ്ങളിൽ സംഘം സജീവമായിരുന്നുവെന്ന് ഹജ്ജ് ക്യാപ്റ്റൻ എസ്.ടി. ഹിഷാം പറഞ്ഞു. വളൻറിയർമാരുടെ അനുഭവ വിവരണം ഏറെ ഹൃദ്യമായി. പ്രൊവിന്‍സ് പ്രസിഡൻറ് അന്‍വര്‍ ഷാഫി അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി അംഗം കെ.എം. ബഷീർ സമാപന പ്രസംഗം നടത്തി. അയ്മൻ സഈദ് ഖിറാഅത്ത് നടത്തി. മുഹമ്മദ് സിനാൻ, മുഹമ്മദ് കോയ, സുഫൈദ് ആഡൂർ, അർഷദ് അലി, അൻവർ സാദത്ത് എന്നിവര്‍ നേതൃത്വം നൽകി.

