ഹജ്ജ്, ഉംറ തീർഥാടനം: സേവനത്തിന് കൂടുതൽ വനിതകൾ
text_fieldsജിദ്ദ: ഹജ്ജ്, ഉംറ തീർഥാടകരുടെ സേവനത്തിനായി കൂടുതൽ വനിതകളെ നിയോഗിക്കുന്നു. ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിലുള്ള ഹജ്ജ് ട്രാൻസ്പോർട്ടേഷൻ വിഭാഗ (ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റ്) മാണ് വനിത ജീവനക്കാരെ യോഗ്യരാക്കുന്ന പരിപാടികൾ പൂർത്തിയാക്കിയത്.
പബ്ലിക് റിലേഷൻസ്, മീഡിയ, പ്ലാനിങ്, അക്കൗണ്ടിങ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. ഏകദേശം ഏഴു പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായത് മുതൽ തീർഥാടകർക്ക് സേവനം ചെയ്യാൻ മറ്റ് പങ്കാളികളുമായി സഹകരിച്ച് വലിയ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഹജ്ജ് ട്രാൻസ്പോർട്ടേഷൻ വകുപ്പ് പറഞ്ഞു. എല്ലാവർഷവും അതിെൻറ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു.

