ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ഗുജറാത്ത് സ്വദേശി നിര്യാതനായി
text_fieldsമിലൻ
ഖാണ്ഡേക്കർ
ജുബൈൽ: ഗുജറാത്ത് വഡോദര സ്വദേശി മിലൻ ഖാണ്ഡേക്കർ (56) മരിച്ചു. ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അൽമന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണ കാരണം. ജുബൈലിലെ പ്രമുഖ കമ്പനിയിൽ ജീവനക്കാരനായിരുന്നു മിലൻ. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് മരണാനന്തര നടപടികൾ പൂർത്തിയാക്കിയത്.
നാട്ടിലേക്ക് കൊണ്ടുപോകാനായി അൽമന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ദമ്മാമിൽ എത്തിച്ചതായി അദ്ദേഹം അറിയിച്ചു. പിതാവ്: കേശവ്, മാതാവ്: കുമുദ്, ഭാര്യ: കല്യാണി, മക്കൾ: മാനസി, നിഖിൽ.

