ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് റിയാദിൽ സ്വീകരണം
text_fieldsറിയാദിലെത്തിയ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിനെ കേളി ഭാരവാഹികൾ സ്വീകരിക്കുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിലെത്തി. ‘അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ എന്ന വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ അദ്ദേഹം നയിക്കും.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രദീപിനെ കേളി ഭാരവാഹികൾ സ്വീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഏരിയ പ്രസിഡൻറ് റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

